By Sajitha N
നീർക്കുമിളകൾ പോലുള്ള ജീവിതം
ഈ നിമിഷം മാത്രം നമുക്ക് സ്വന്തം
എന്റേതെന്നും ഞാനെന്നുമുള്ള
ഭാവത്തെ കളഞ്ഞഹങ്കാരം
വെടിഞ്ഞിടേണം.
വിവേകമല്ലോ നമുക്ക്
ആയുസ്സും ആരോഗ്യവും.
സത്കർമ്മങ്ങൾ ചെയ്തും
സ്നേഹിച്ചും സേവിച്ചും
ശ്രമിച്ചിടേണം നാം
ഭൂമിയെ സ്വർഗ്ഗമാക്കി തീർത്തിടുവാൻ
സുഖവും ദുഖവുമിങ്ങനെ
ചക്രനേമിക്രമേണയുണ്ടായിക്കൊണ്ടിരിക്കുന്നു
അഗ്നിയിൽ ഉഷ്ണവും
ജലത്തിൽ ശൈത്യവും
മഞ്ഞിൽ കുളിരും പോൽ
ധർമ്മങ്ങളോരോന്നുമീ
ക്രമത്തിൽ നിക്ഷിപ്തമാകുന്നു മാനവനിൽ
തുഷ്ടിയില്ല ആർക്കുമീ ഉലകത്തിൽ.
സ്നേഹത്തിൻ ദീപം
പകർന്നു മുന്നേറിടാം
നല്ല വാക്കും നൽപുഞ്ചിരിയും
ആശ്വാസമേകുമെന്നാകുകിൽ
അതുതാനല്ലൊഅപരനും
ആഗ്രഹിച്ചിടുന്നിതുലകിൽ.
About the Poet
The students lovingly call her ‘Sajitha Miss’ and the teachers ‘Saji’. She teaches Hindi to High School classes in Amrita Vidyalayam, Kuthuparamba.
Dear children,
Love you all. Be happy. ❤️
LikeLike