By Sajitha N

undefined

കാലം കോറിയിട്ട  കലകളാൽ മാറാല നീക്കി നിവർത്തുവാനാകാതെ അനാഥമാകുന്നു മനവും തനുവും നാഥരെല്ലാരുമുണ്ട് ചുറ്റില്ലെന്നാകിലും ഉരുകുന്ന മാനസം തെളിയാ ചിത്രമായ് ഉത്തരം കിട്ടാത്ത മരീചികയായ് വേപഥുവോടെ വേലികെട്ടിയ പ്രതീക്ഷകൾ വേദനയോടെ നീക്കുന്ന നാളുകൾ മനമുറക്കാത്ത ചിന്തതൻ  ഭാരത്താൽ മുറയ്ക്ക് ചുറ്റി ത്തിരിയുന്നിതങ്ങിങ്ങായ്. സപ്തസ്വരങ്ങളുതിരുന്ന വീണതൻ കമ്പി പൊട്ടിയ നാദം പോൽ ഇമ്പമില്ലാതായ് വേനലിൻ തീജ്വാലയാൽ കത്തിയമരുന്ന പകലുകൾ ഉറക്കമൊന്നാശ്ലേഷിക്കാൻ മടിക്കുന്ന രാവുകൾ. ഇടയ്ക്ക് മടിയോടെ കൂനിക്കൂടി വടിയും കുത്തി വരുന്നു  മാരുതൻ മോക്ഷ മേകുന്ന തീരത്തണയാനായ് മുറയ്ക്ക് പ്രാത്ഥിച്ചു മുന്നേറിടാം.

About the Poet

The students lovingly call her ‘Sajitha Miss’ and the teachers ‘Saji’. She teaches Hindi to High School classes in Amrita Vidyalayam, Kuthuparamba.